'അശുഭ മംഗളകാരി'യായി സൂപ്പർ ശരണ്യ എത്തുന്നു

2021-12-23 236

തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത് അനശ്വര രാജൻ നായികയാകുന്ന ചിത്രമാണ് 'സൂപ്പര്‍ ശരണ്യ' . കഴിഞ്ഞ ദിവസം ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . 'അശുഭ മംഗളകാരി' എന്ന് തുടങ്ങുന്ന ഗാനമാണ് 'സൂപ്പര്‍ ശരണ്യ'യിലേതായി പുറത്തുവിട്ടിരിക്കുന്നത്. അര്‍ജുൻ അശോകനാണ് ചിത്രത്തില്‍ നായക കഥാപാത്രമായി എത്തുന്നത്.