ജോജു ജോർജ് , നിരഞ്ജൻ രാജു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ അഖിൽ മാരാർ സംവിധാനം ചെയ്ത സിനിമയാണ് 'ഒരു താത്വിക അവലോകനം' . ടൈറ്റിൽ പുറത്തിറക്കിയപ്പോൾ മുതൽ ചർച്ചയായ സിനിമ പൂർണമായും രാഷ്ട്രീയ ആക്ഷേപഹാസ്യമായാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രമായാണ് ജോജു ജോർജ് എത്തുന്നത്. ചിത്രത്തിൻറെ പ്രൊമോ ടീസറുകൾ നേരത്തെ വൈറലായിരുന്നു.