അമ്മയുടെ വാർഷിക പൊതുയോഗം തുടങ്ങി, പതിവിന് വിപരീതമായി ഇക്കുറി മത്സരം

2021-12-19 2

താരസംഘടനയായ അമ്മയുടെ വാർഷിക പൊതുയോഗം ഇന്ന് കൊച്ചിയിൽ നടക്കുകയാണ്. രാവിലെ പത്തിനാണ് പ്രസിഡന്‍റ് മോഹൻലാലിന്‍റെ അധ്യക്ഷതയിൽ ജനറൽ ബോഡി ആരംഭിച്ചിരിക്കുന്നത്. പതിവിന് വിപരീതമായി ഇക്കുറി മത്സരമുണ്ടാകുമെന്നതാണ് പ്രത്യേകത. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് പലപ്പോഴും താരസംഘടനയിലെ പതിവ്. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കും നിർവാഹക സമിതിയിലേക്കുമാകും ഇക്കുറി മത്സരം നടക്കുന്നുണ്ട്. നിലവിലെ പ്രസിഡന്‍റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇ‍ടവേള ബാബുവും എതിരില്ലാതെ തെര‌ഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൊതുയോഗത്തിനായി അമ്മയിലെ അംഗങ്ങളായ താരങ്ങൾ സ്വകാര്യ ഹോട്ടലിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്.

Videos similaires