അനന്തപുരിയിലെ ജനങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് ലുലു മാള്‍ പ്രവര്‍ത്തന സജ്ജമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം നിർവ്വഹിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ 9 മണി മുതലാണ് മാള്‍ പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലുപ്പമേറിയ ഷോപ്പിങ് മാളുകളിലൊന്നാണ് തലസ്ഥാനത്തെ ലുലു മാള്‍. രണ്ടായിരം കോടി രൂപ നിക്ഷേപത്തില്‍ ഏകദേശം 20 ലക്ഷത്തോളം ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് മാള്‍ പണികഴിപ്പിച്ചിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്കായി മാളില്‍ സജ്ജീകരിച്ചിരിക്കുന്ന സിപ്പ് ലൈന്‍ ഏറെ ആകർഷകമാണ്. സിപ്പ് ലൈന്‍ യാത്രയിലൂടെ മാളിനകം ചുറ്റി വരുന്ന സാഹസികവും കൗതുകവും നിറഞ്ഞ യാത്ര ആസ്വദിക്കാന്‍ കഴിയുന്നതാണ്, ദൃശ്യങ്ങൾ കാണാം.