Islamic outfits protest after Balussery school introduces gender-neutral uniform
ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കിയ ബാലുശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്ത്. ആണ്‍കുട്ടികള്‍ ധരിക്കുന്ന വസ്ത്രം ധരിക്കാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാനസികാവസ്ഥ പരിഗണിക്കുന്നില്ലെന്നും ആണ് മുസ്ലിം കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പറഞ്ഞത്. പെണ്‍കുട്ടികള്‍ക്ക് പ്രശ്‌നമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെയാണെങ്കില്‍ ജന്‍ഡര്‍ ന്യൂട്രല്‍ നടപ്പാക്കണമെങ്കില്‍ അധ്യാപികമാര്‍ക്ക് മുണ്ടും കുപ്പായവും ഇട്ട് വന്നുകൂടെയെന്നും മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി നേതാവ് മജീദ് സഖാഫി ചോദിച്ചു