പുതുവർഷമാഘോഷിക്കാൻ ഇനി കേശുവേട്ടനും കുടുംബവും

2021-12-15 5

ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്ത 'കേശു ഈ വീടിന്‍റെ നാഥന്‍' എന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ദിലീപും നാദിര്‍ഷയും ഒന്നിക്കുന്ന ചിത്രത്തില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ചേര്‍ന്ന ചിത്രമായാണ് 'കേശു ഈ വീടിന്‍റെ നാഥ'നെ ഒരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‌ലർ കണ്ട പ്രേക്ഷകരുടെ അഭിപ്രായം . ഉർവ്വശിയാണ് ചിത്രത്തിൽ ദിലീപിൻ്റെ നായിക.ദിലീപിന്‍റെ ആദ്യ ഡയറക്റ്റ് ഒടിടി റിലീസ് ആയ ചിത്രം ഡിസംബര്‍ 31ന് പുറത്തിറങ്ങും.

Videos similaires