രണ്ടര വര്‍ഷത്തിനു ശേഷമാണ് അജിത്ത് കുമാര്‍ നായകനാവുന്ന ഒരു ചിത്രം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. 'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനാവുന്ന 'വലിമൈ' പൊങ്കലിനാണ് തീയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിൻറെ മേക്കിങ് വീഡിയോ പുറത്ത് വിട്ട അണിയറപ്രവർത്തകർ ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.'നേര്‍കൊണ്ട പാര്‍വൈ'യുടെ സംവിധായകന്‍ എച്ച് വിനോദ് തന്നെയാണ് 'വലിമൈ'യും ഒരുക്കിയിരിക്കുന്നത്.