മിന്നല്‍ മുരളിയിലെ 'ആരോമല്‍ താരമായ്'യെന്ന ഗാനം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

2021-12-12 132

ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്‍ത 'മിന്നല്‍ മുരളി'യിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. 'ആരോമല്‍ താരമായ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ഷാന്‍ റഹ്‍മാന്‍. നിത്യ മാമ്മനും സൂരജ് സന്തോഷും ചേര്‍ന്നാണ് ആലാപനം. ചിത്രം നെറ്റ്ഫ്ളിക്സിലൂടെയുള്ള ഡയറക്റ്റ് ഒടിടി റിലീസ് ആണെന്ന് പ്രഖ്യാപിക്കപ്പെതിനു ശേഷം ട്വിറ്റര്‍ അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ സിനിമാപ്രേമികള്‍ പങ്കുവെക്കുന്നുണ്ട്

Videos similaires