നീണ്ട നാളത്തെ മൗനത്തിനൊടുവില്‍ സമാന്ത പ്രതികരിച്ചു തുടങ്ങി. വിവാഹ മോചനത്തിന് ശേഷം നടിയെ കുറ്റപ്പെടുത്തിക്കൊണ്ട് നിരവധി സോഷ്യല്‍ മീഡിയ ട്രോളുകളാണ് ഉയര്‍ന്നത്. ഗര്‍ഭം ധരിക്കാന്‍ സമാന്ത തയ്യാറാകാത്തത് കൊണ്ടും, മറ്റൊരു പ്രണയ ബന്ധം ഉള്ളതുകൊണ്ടും ഒക്കെയാണ് സാം നാഗ ചൈതന്യയില്‍ നിന്നും വിവാഹ മോചനം നേടിയത് എന്ന് ഗോസിപ്പുകള്‍ പ്രചരിച്ചു. മരണത്തിന് തുല്യമായിരുന്നു വേര്‍പിരിയല്‍ എന്നാണ് നടി പ്രതികരിച്ചത്. വിവാഹ മോചനത്തിന് കാരണമായ ആരോപണങ്ങളില്‍ ഏറ്റവും ഗുരുതരമായ ആരോപണം, സമാന്ത കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ തയ്യാറായില്ല എന്നതായിരുന്നു. അതിനോടുള്ള നടിയുടെ പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്.