നടിയും മോഡലുമായ ദീപ്തി സതിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ഫ്രാൻസിസാണ് ചിത്രങ്ങള്‍ പകർത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ദീപ്തി പുത്തൻ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ലാൽജോസ് ചിത്രം ‘നീന’യിലൂടെ അഭിനയരംഗത്തെത്തിയ നടിയാണ് ദീപ്തി. മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചു. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയാണ് ഒടുവിൽ അഭിനയിച്ച് പുറത്തിറങ്ങിയത്. മഞ്ജു വാരിയർ–ബിജു മേനോൻ ഒരുമിക്കുന്ന മധു വാര്യ സംവിധാനം ചെയ്യുന്ന ‘ലളിതം സുന്ദരം’, വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്നിവയാണ് നടിയുടെ ഇറങ്ങാനിരിക്കുന്ന സിനിമകൾ.