ജനപ്രിയ പരമ്പരകളിലൊന്നായ ഉപ്പും മുളകും വീണ്ടുമെത്തുകയാണ്. സീ കേരളം ചാനലില്‍ എരിവും പുളിയുമെന്ന പേരിലെത്തുന്ന പരമ്പരയില്‍ നിരവധി മാറ്റങ്ങളുമുണ്ട്. നിരവധി സര്‍പ്രൈസുകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് താരങ്ങളെല്ലാം പറഞ്ഞിരുന്നു. ക്രിസ്ത്യന്‍ പശ്ചാത്തലത്തിലാണ് ഇത്തവണ കഥ നീങ്ങുന്നതെന്നുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. താരങ്ങളുടെ മേക്കോവര്‍ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഓണക്കാലത്തായിരുന്നു എരിവും പുളിയും ആദ്യമായി സംപ്രേഷണം ചെയ്തത്. ഗംഭീര സ്വീകാര്യതയായിരുന്നു അന്ന് പരിപാടിക്ക് ലഭിച്ചത്.