നൂറ് ദിവസം പിന്നിട്ട് 'ബീസ്റ്റ്' ഷൂട്ടിംഗ്

2021-11-29 99

ദളപതി വിജയ് നായകനാകുന്ന നെൽസൺ ദിലീപ്കുമാർ ചിത്രം ബീസ്റ്റ് നൂറ് ദിവസം ചിത്രീകരണം പൂർത്തിയാക്കി. ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ചിത്രീകരണം നൂറ് ദിവസം പിന്നീട്ടുവെന്ന കാര്യം സംവിധായകൻ നെൽസൺ അറിയിച്ചത്. ഒരു ഡ്രംസിന് മുന്നിൽ ഇരിക്കുന്ന വിജയിയെയും പാട്ട് പാടിക്കൊണ്ട് നിൽക്കുന്ന നായിക പൂജ ഹെഗ്‍ഡെയെയും ചിത്രത്തിൽ കാണാം. ഇവർക്കൊപ്പം മറ്റുള്ള താരങ്ങളും സംഗീത ഉപകരണങ്ങളുമായി നിൽക്കുന്നുണ്ട്. പുതിയ ചിത്രം ഇതിനോടകം തന്നെ ആരാധകരും സോഷ്യൽ മീഡിയകളും ഏറ്റെടുത്തു കഴിഞ്ഞു.

Videos similaires