നവാഗതനായ സനൂപ് തൈക്കുടം സംവിധാനം ചെയ്യുന്ന സുമേഷ് ആന്‍റ് രമേശ് എന്ന ചിത്രം തിയേറ്ററിലേക്ക്. നവംബര്‍ 26 ന് ചിത്രം റിലീസ് ചെയ്യും. ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സലിംകുമാര്‍, പ്രവീണ, അര്‍ജുന്‍ അശോക്, രാജീവ് പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന പ്രശസ്ത മോഡലും നടിയുമായ അഞ്ചു കൃഷ്ണ വിശേഷങ്ങളുമായി സമയം മലയാളത്തോടൊപ്പം ചേരുന്നു...