്രണയത്തില്‍ നിന്ന് പിന്മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് പിന്നാലെ പ്രതി ഷീബ മടങ്ങിയത് ഭര്‍ത്താവിന്റെ വീട്ടിലേക്ക്. പൊള്ളലിനെ കുറിച്ച് ഭര്‍ത്താവ് ചോദിച്ചപ്പോള്‍ തിളച്ച കഞ്ഞിവെള്ളം വീണ് പൊള്ളിയതാണെന്നായിരുന്നു മറുപടി. ആസിഡ് മുഖത്ത് തെറിച്ചാണ് ഷീബക്കും പൊള്ളലേറ്റത്. അഞ്ച് ദിവസം ഭര്‍തൃവീട്ടില്‍ കഴിഞ്ഞു. ശനിയാഴ്ച വൈകീട്ട് പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുംവരെ സംഭവത്തെ കുറിച്ച് മറ്റാര്‍ക്കും അറിവുണ്ടായിരുന്നില്ല