അമ്മയായ ശേഷം ആദ്യമായി ഫിലിം ക്യാമറയ്ക്ക് മുന്നിൽ മിയ

2021-11-19 29

വിവാഹശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു നടി മിയ. 2020 സെപ്റ്റംബറിലായിരുന്നു അശ്വിൻ ഫിലിപ്പുമായി മിയയുടെ വിവാഹം. അടുത്തിടെ ഇവർ‍ക്ക് ഒരു ആൺകുഞ്ഞ് പിറന്നു. ലൂക്ക എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ അമ്മയായ ശേഷം ആദ്യമായി ഫിലിം ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ് മിയ. കൊച്ചിയിലെ കാസിനോ ഹോട്ടലിൽ ഫാഷൻ ഗുരു ലുക്മാന്‍റെ നേതൃത്വത്തിൽ ഇ കോമേഴ്സ് പ്ലാറ്റ്‍ഫോമായ ഗെറ്റ് ദൂക്കാൻ പരസ്യചിത്രത്തിന്‍റെ ഷൂട്ടിനായാണ് താരം വീണ്ടും ഫിലിം ക്യാമറയ്ക്ക് മുന്നിൽ താരമെത്തിയത്.

Videos similaires