മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളം തമിഴ്നാട് സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് തുറന്നു..കനത്ത മഴയെത്തുടർന്ന വൈഗ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെയാണ് രാത്രി 10 മണിയോടെ അണക്കെട്ട് തുറന്നത്.വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69 അടിയായി ഉയർന്നതിനെത്തുടർന്ന് സെക്കന്റിൽ 1000 ഘനയടി വെള്ളമാണ് തുറന്ന് വിടുന്നത്.