മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ ജനങ്ങള്‍ ആശങ്കയില്‍. മുല്ലപ്പെരിയാര്‍ ജല നിരപ്പ് 152 അടിയാക്കി ഉയര്‍ത്തുമെന്നുള്ള തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രിയുടെ പ്രസ്താവനയിലാണ് പെരിയാര്‍ തീരത്തെ ജനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നത്. അതേസമയം, നിലവിലെ ഡാമിനോട് സമാനന്തരമായി പുതിയ ഡാം നിര്‍മ്മിക്കുന്നതിന് തമിഴ്‌നാടിനോട് സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് പെരിയാറുകാരുടെ ആവശ്യം