ഐസിസിയുടെ ടി20 ലോകപ്പില്‍ ഒടുവില്‍ ഇന്ത്യന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പ്. സൂപ്പര്‍ 12ല്‍ അഫ്ഗാനിസ്താനെതിരായ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യ ശരിക്കും ഇന്ത്യയായി. 66 റണ്‍സിന്റെ ഉജ്ജ്വല ജയത്തോടെ വിരാട് കോലിയും സംഘവും സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി. തോറ്റാല്‍ പുറത്താവുമെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ഇന്ത്യയുടെ കംപ്ലീറ്റ് പെര്‍ഫോമന്‍സ് തന്നെയായിരുന്നു ഈ കളിയില്‍ കണ്ടത്. ആദ്യം ബാറ്റിങിലും പിന്നാലെ ബൗളിങിലും ഫീല്‍ഡിങിലുമെല്ലാം ഇന്ത്യന്‍ താരങ്ങള്‍ കത്തിക്കയറി.