മുല്ലപ്പെരിയാർ ഡീക്കമ്മീഷൻ; തമിഴ്നാട്ടിൽ പൃഥ്വിരാജിനെതിരെ പ്രതിഷേധം, കോലം കത്തിച്ചു

2021-10-26 1,625

മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്യണമെന്ന പൃഥ്വിരാജിന്റെ പ്രസ്താവനയില്‍ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുകയാണ്. മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട യുവതാരം പൃഥ്വിരാജിനെതിരെ തിരിഞ്ഞിരിക്കുകയാണ് തമിഴ് നാട് ജനത. ഇന്നലെ അഖിലേന്ത്യ ഫോര്‍വേഡ് ബ്ലോക്ക് പ്രവര്‍ത്തകര്‍ തേനി ജില്ലാ കലക്ടറേറ്റിന് മുന്നില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചു. സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുന്നതും തെറ്റിദ്ധാരണ പരത്തുന്നതുമായ പ്രസ്താവനയാണ് പൃഥ്വിരാജ് പരസ്യമായി നടത്തിയത് എന്നാണ് ബ്ലോക്ക് പ്രവര്‍ത്തകർ വാദിക്കുന്നത്.

Videos similaires