Sardar Udham ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രിയില്‍നിന്ന്‌ പുറത്ത്‌

2021-10-26 823

Sardar Udham shows hatred towards British, jury on not sending film to Oscars.

ലോകനിലവാരം പുലര്‍ത്തിയ ‘സര്‍ദാര്‍ ഉധം’ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കര്‍ എന്‍ട്രിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ തമിഴ് ചിത്രം ‘കൂഴങ്കള്‍’ ആണ് ഇന്ത്യയുടെ ഓസ്കര്‍ എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രഖ്യാപനം വന്ന് രണ്ട് ദിവസത്തിന് ശേഷം എന്തുകൊണ്ട് സര്‍ദാര്‍ ഉധം പിന്തള്ളപ്പെട്ടുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൂറി അംഗം ഇന്ദ്രാദീപ് ദാസ്ഗുപ്ത. ബ്രിട്ടീഷ് വിരോധം പുലത്തുന്നതിനാലാണ് ചിത്രം ഓസ്കാറിനായി തെരഞ്ഞെടുക്കപ്പെടത്തതെന്നായിരുന്നു ഇന്ദ്രാദീപ് ദാസ്ഗുപ്തയുടെ പ്രതികരണം.