Water level in Mullaperiyar dam rise
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 135.80 അടിയാണ്. 136 അടിയിലെത്തിയാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കും. 3025 ഘനയടി വെള്ളമാണ് ഓരോ സെക്കൻഡിലും ഓഴുകിയെത്തുന്നത്. പ്രദേശത്ത് ഇന്നലെ രാത്രിപെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.