IPL 2022: Manchester United Owners Interested To Bid For Two New Franchises
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പുതിയൊരു ടീമിനെ ഇറക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുട്‌ബോള്‍ ക്ലബ്ബ് ഉടമക്ക് താല്‍പ്പര്യമുണ്ടെന്ന് റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്, പുതിയ രണ്ട് ടീമുകളെ അടുത്ത സീസണിന് മുമ്പ് BCCI ടൂര്‍ണമെന്റിലേക്ക് ഉള്‍പ്പെടുത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി അപേക്ഷകളും ക്ഷണിച്ചിരുന്നു. ഇത് കണ്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ്ബ് ഉടമകള്‍ ഒരു സ്വകാര്യ കമ്പനി മുഖേനെ തങ്ങളുടെ താല്‍പ്പര്യം BCCIയെ അറിയിക്കുകയും ടെണ്ടര്‍ അപേക്ഷ വാങ്ങുകയും ചെയ്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.