VS was very upset about the threat of floods in the state; VA Arun Kumar facebook post
പുന്നപ്ര വയലാര്‍ സമര നായകനും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായി വിഎസ് അച്യുതാനന്ദന് ഇന്ന് 98-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.അതേസമയം,കേരളം വീണ്ടും പ്രളയ ഭീഷണിയിലായതിന്റെ വാര്‍ത്തകള്‍ അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്ന് മകന്‍ വി എ അരുണ്‍ കുമാര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചു.കഴിഞ്ഞ പ്രളയ സാഹചര്യങ്ങളില്‍ വി എസ് എഴുതിയ നവകേരളത്തിനൊരു മാസ്റ്റര്‍ പ്ലാന്‍,ഇത്തരുണത്തില്‍ സ്മരണീയമാണ് എന്ന അടിക്കുറുപ്പോടെ മകന്‍ അരുണ്‍ കുമാര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തു