കേരളത്തില്‍ മറ്റന്നാള്‍ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കൂടുതല്‍ ലഭിക്കാന്‍ കാരണമാവുന്നതെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി