പാൽ നിലാവിൻ പൊയ്കയിൽ എന്ന് തുടങ്ങുന്ന ഹൃദയാർദ്രമായ ഗാനം ഏറെ സംഗീതപ്രേമികളുടെ മനം കവർന്നിരുന്നു. ചിത്രത്തിൻ്റെ റിലീസിനു ശേഷം ഈ ഗാനം കൂടുതൽ ആസ്വാദകരിലേക്കുമെത്തി. ഇപ്പോഴിതാ ഗാനം യൂട്യൂബിൽ പത്ത് ലക്ഷത്തിലേറെ ആസ്വാദകരെ നേടിയതിൻ്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഗായികയും സംഗീത സംവിധായകനും.
രഞ്ജിൻ രാജാണ് ഈ ഗാനത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചത്, ചെറിയൊരു ഭാഗം ജി വേണുഗോപാലും ചിത്രത്തിനായി ആലപിച്ചിട്ടുണ്ട്. വലിയ പ്രശംസയാണ് ഗാനത്തിന് തുടക്കം മുതലേ ലഭിച്ചു വന്നിരുന്നത്. ഇപ്പോൾ ഗാനം ഒരു മില്യൺ ആസ്വാദകരെ സ്വന്തമാക്കിയതിൻ്റെ സന്തോഷവും രഞ്ജിൻ പങ്കുവെച്ചിട്ടുണ്ട്.