സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ യെല്ലോ-ഓറഞ്ച് അലെര്‍ട്ടുകൾ പ്രഖ്യാപിച്ചു. ദിവസങ്ങളായി വലിയ അളവില്‍ മഴ തുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.അതേ സമയം മലപ്പുറം കരിപ്പൂരിൽ കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുട്ടികൾ മരിച്ചു.