താര ദമ്പതികളായ സമന്തയും നാഗ ചൈതന്യയും വേർപിരിയാൻ തീരുമാനിച്ച കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ വലിയ ചർച്ചകളാണ് വിഷയത്തിൽ നടന്ന് കൊണ്ടിരിക്കുന്നത്. ഇതിൽ ചിലർ സമന്തയും സ്റ്റൈലിസ്റ്റ് പ്രീതം ജുകാക്കറും തമ്മിലുള്ള ബന്ധമാണ് ഇതിനെല്ലാം കാരണം എന്ന രീതിയിൽ വ്യാഖ്യാനങ്ങൾ നല്കാൻ തുടങ്ങി. ഒടുവിൽ വിശദീകരണവുമായി പ്രീതം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.