വേൾഡ് റെക്കോർഡ് മറികടന്ന് തിരുവനന്തപുരം സ്വദേശി നിതിൻ

2021-10-08 673

118 Push ups in a minute, Meet Nithin Chandran
ഒരു മിനിട്ടിൽ മൂന്ന് അടി ഉയരത്തിൽ 118 പുഷ്അപ്പുമായി തിരുവനന്തപുരം ആറ്റുകാൽ സ്വദേശി നിതിൻ ചന്ദ്രൻ ശ്രദ്ധേയനാകുന്നു. നിതിൻ ഇതിനോടകം തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി. നിലവിലെ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടന്നാണ് നിതിൻ അഭിമാന നേട്ടം സ്വന്തമാക്കിയത്. രണ്ട് അടി ഉയരത്തിൽ 106 പുഷ്അപ്പുകളായിരുന്നു ജി. ആവൊ ഷെൻ എന്ന ചൈന സ്വദേശിയുടെ പേരിൽ നേരത്തെയുണ്ടായിരുന്നത്. ഇതാണ് നിതിൻ ചന്ദ്രൻ മറികടന്നത്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ബി.ചന്ദ്രശേഖരൻ്റെയും ആർ എസ് റെനിയ ചന്ദ്രൻ്റെയും മകനാണ് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നിതിൻ. സഹോദരി - നീതുചന്ദ്രൻ.

Videos similaires