സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. ആരോഗ്യമന്ത്രി വീണാ ജോർജും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ചേർന്നാണ് മാർഗരേഖ കൈമാറിയത്.ആദ്യഘട്ടത്തിൽ ക്ലാസുകൾ രാവിലെയായിരിക്കും. പ്രവൃത്തി ദിനങ്ങളിൽ എല്ലാ അധ്യാപകരും സ്‌കൂളിൽ എത്തണം. രോഗലക്ഷണമുള്ള കുട്ടികൾക്കായി സിക്ക് റൂമുകൾ സജ്ജീകരിക്കും.