വെങ്കിടേഷ് അയ്യര്‍ തന്റെ ഐപിഎലിലെ രണ്ടാം അര്‍ദ്ധ ശതകം നേടി പഞ്ചാബിനെതിരെ നേടിയിരിക്കുകയാണ്, യുഎഇയിലെ രണ്ടാംപാദത്തിലെ സെന്‍സേഷനായി മാറിയ ഓപ്പണര്‍ വെങ്കടേഷ് അയ്യരാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍. 49 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് താരം 67 റണ്‍സ് നേടിയത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്.