സർക്കാർ സ്കൂളിലെ അഭിമാനനേട്ടത്തിന് കരിക്കകത്തെ 'സരോവരം' വീടും സാക്ഷി!

2021-10-01 1

Civil Services Exam winner Ashwathy exclusive interview
സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കത്തിൽ 481-ാമത് റാങ്കുമായി തിരുവനന്തപുരം കരിക്കകം സ്വദേശിനി അശ്വതി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ കരിക്കകം അറപ്പുരവിളാകം ക്ഷേത്രത്തിനടുത്തുള്ള സരോവരം വീട് അക്ഷരാർഥത്തിൽ ഉത്സവലഹരിയിലാണ്. മൂന്നുതവണ സിവിൽ സർവീസിനായി പരിശ്രമിച്ചെങ്കിലും നാലാം വട്ടമാണ് അശ്വതിക്ക് റാങ്ക് ലഭിക്കുന്നത്. 481-ാമത് റാങ്കായതിനാൽ ഐഎഎസ് ലഭിക്കുന്നതിനുള്ള സാധ്യത കുറവാണ്. അതിനാൽ, ഐഎഎസ് ലഭിക്കുന്നത് വരെയും പഠനവും കഠിന പരിശ്രമവും തുടരുമെന്ന് അശ്വതി ''വൺ ഇന്ത്യ മലയാളത്തോട്'' പറഞ്ഞു.