All You Want To know about Tejas MK2 Aircraft

2021-09-14 158

All You Want To know about Tejas MK2 Aircraft
ലോകരാഷ്ട്രങ്ങള്‍ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളുടെ വികസനത്തിന് പിന്നാലെയാണ്. അഞ്ചാംതലമുറ വിമാനങ്ങള്‍ നിര്‍മ്മിച്ച് കഴിഞ്ഞവര്‍ ആറാംതലമുറ വിമാനങ്ങളുടെ ഗവേഷണത്തിലും. ഇന്ത്യയും ആ വഴിയില്‍ ഇന്ന് ഒരുപാട് മുന്നേറിയിരിക്കുകയാണ് . മുന്‍പ് റഷ്യയുമായി ചേര്‍ന്ന് FGFA (Fifth Generation Fighter Aircraft) എന്ന പേരില്‍ അഞ്ചാംതലമുറ വിമാനം നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും റഷ്യയുടെ മെല്ലെപ്പോക്ക് നയം കാരണം ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതേസമയത്തു തന്നെ AMCA (Advanced Medium Combat Aircraft) എന്ന പേരില്‍ അറിയപ്പെടുന്ന മറ്റൊരു അഞ്ചാം തലമുറ മള്‍ട്ടിറോള്‍ ഫൈറ്റര്‍ വിമാനവും സ്വന്തമായി നിര്‍മ്മിക്കാനുള്ള ഇന്ത്യയുടെ പദ്ധതി ഇപ്പോള്‍ വിജയം കാണുകയാണ്