Abhijith rode cycle from Kerala To Jammu and Kashmir
രാജ്യം മുഴുവൻ ചുറ്റിക്കറങ്ങണമെന്ന മോഹവുമായി വട്ടിയൂർക്കാവ് സ്വദേശി അഭിജിത്ത് സൈക്കിൾ ചവിട്ടാൻ തുടങ്ങിയിട്ട് ഇന്നേക്ക് ഒന്നേകാൽ മാസം. 1500 രൂപയും കയ്യിൽ കരുതി തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച യാത്ര മുംബൈയിൽ പൂർത്തീകരിച്ചിരുന്നു. ശേഷം ദിവസങ്ങൾ മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. വീട്ടിലെത്തിയ ശേഷം നിരീക്ഷണകാലാവധി പൂർത്തിയാക്കി അടുത്തഘട്ട യാത്രയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങാനാണ് അഭിജിത്ത് പദ്ധതിയിടുന്നത്.