RBI may launch e-currency: How will it be different from Cryptocurrency? | Oneindia Malayalam

2021-08-30 315

RBI may launch e-currency: How will it be different from Cryptocurrency?

ഈ വര്‍ഷം ഡിസംബറോടെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) തങ്ങളുടെ ആദ്യ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കും. ഇതിനായുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ആരംഭിച്ചു കഴിഞ്ഞുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഘട്ടം ഘട്ടങ്ങളായാണ് ആര്‍ബിഐ അതിന്റെ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി)യുടെ ടെസ്റ്റിംഗ് പ്രോഗ്രാം ഡിസംബര്‍ മാസത്തോടെ ആരംഭിക്കുമെന്നാണ് ശക്തികാന്തദാസ് വ്യക്തമാക്കിയിരിക്കുന്നത്. ഈ അവസരത്തിൽ എന്താണ് എന്താണ് ഡിജിറ്റല്‍ കറന്‍സി എന്ന് നമുക്കൊന്ന് പരിശോധിക്കാം