Honda Motorcycle & Scooter India (HMIL) ആഭ്യന്തര വിപണിയിൽ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ ടൂറിംഗ് മോട്ടോർസൈക്കിൾ പുറത്തിറക്കി. NX200 -ന് വിപരീതമായി CB200X എന്ന് വിളിക്കപ്പെടുന്ന ഇത് Honda Hornet 2.0 നേക്കഡ് സ്ട്രീറ്റ് ഫൈറ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ്. 1.44 ലക്ഷം രൂപയാണ് പുതിയ മോട്ടോർസൈക്കിളിന് എക്സ്-ഷോറൂം വില. മോട്ടോർസൈക്കിളിന്റെ ഔദ്യോഗിക ബുക്കിംഗ് രാജ്യത്തുടനീളം നിർമ്മാതാക്കൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.