Netizens enjoy Virat Kohli hugging Rohit Sharma after Jonny Bairstow's dismissal at Lord's
ആവേശകരമായ ലോര്‍ഡ്സ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. 151 റണ്‍സിനാണ് വിരാട് കോലിയും സംഘവും ചരിത്രമൈതാനത്ത് വിജയക്കൊടി പാറിച്ചത്.അതേസമയം സോഷ്യല്‍ മീഡയയ്ക്ക് ആഘോഷിക്കാന്‍ മറ്റൊരു സുന്ദര മുഹൂര്‍ത്തവും ലോര്‍ഡ്‌സില്‍ പിറന്നിരിക്കുന്നു.വിരാട് കോലിക്കും രോഹിത് ശര്‍മ്മക്കും ഇടയിലെ അഭിപ്രായ ഭിന്നതകളെക്കുറിച്ചുള്ള വാര്‍ത്തകള്‍് പ്രചരിച്ച അതേ ഇംഗ്ലണ്ടില്‍ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങളെ ബൗണ്ടറി കടത്തി കോലി രോഹിത്തിനെ ആലിംഗനം ചെയ്തു