സര്‍ക്കസ് കൂടാരങ്ങളിലെ ഏറ്റവും ചങ്കിടിപ്പ് കൂട്ടുന്ന ഒരു ഇനമാണ് വീതികുറഞ്ഞ കമ്പിക്കു മുകളിലൂടെ മറ്റൊരറ്റത്തേക്ക് ബാലന്‍സ് ചെയ്തു നീങ്ങുന്ന അഭ്യാസം. എന്നാല്‍ ഈ അഭ്യാസികളെ പോലും വെല്ലുന്ന ഒരു വീഡിയോയാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്...ഒരു അമ്മ ഒപ്പോസം മക്കളെയും കൊണ്ട് ടെലിഫോണ്‍ കേബിളില്‍ കൂടി ബാലന്‍സ് ചെയ്തു നീങ്ങുന്ന ദൃശ്യമാണിത്