ജെറിയെന്ന പൊലീസ് നായ്ക്ക് കോടതിയുടെ അഭിനന്ദനം | Police dog Jerry
തിരുവനന്തപുരം റൂറൽ പൊലീസിൻ്റെ ട്രാക്കർ ഡോഗ് ജെറിയെ കുറിച്ചാണ് ഇനി പറയുന്നത്. കേരള പൊലീസിൻ്റെ സ്നേഹവാത്സല്യത്താൽ വളരുന്ന 'ജെറി' ഒരു ഒരൊന്നാന്നര പൊലീസ് നായയാണ്.വർക്കല കടയ്ക്കാവൂരിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസ് തെളിയിക്കാൻ പൊലീസിനെ സഹായിച്ചതിൽ ജെറിക്ക് കോടതിയുടെ അഭിനന്ദനവും ലഭിച്ചിരുന്നു. 2017 മുതൽ 2021 വരെ മൂന്ന് കൊലപാതക കേസുകളാണ് ജെറിയുടെ സാന്നിധ്യത്തിൽ തെളിഞ്ഞത്. പൊലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തിയ പൊലീസ് നായക്ക് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് കമൻ്റേഷൻ മെഡൽ നൽകി ആദരിച്ചു.