മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക്കിലൂടെ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ചുവരാനായതിൽ സന്തോഷം പ്രകടിപ്പിച്ച് നടി ജലജ.തിരക്കഥയുമായി മഹേഷ് വിളിക്കുന്ന സമയത്ത് തൻ്റെ മകൾക്കാണോ വേഷമെന്ന് ചോദിച്ചിരുന്നു. ദേവി അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ്. മകളുടെ കരിയർ തുടങ്ങാൻ മികച്ച ടീമിനൊപ്പം തന്നെ അവൾക്ക് അവസരം ലഭിച്ചതിൽ ദേവിയെക്കാൾ കൂടുതൽ സന്തോഷിക്കുന്നത് താനാണ്.സമൂഹമാധ്യമങ്ങളിൽ ചിത്രം നല്ല രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമയിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയത്തെ കുറിച്ച് ചർച്ച ചെയ്യാൻ താനില്ല. സിനിമയെ ആസ്വാദനത്തിനുള്ള കലയായി കാണുന്നതിനോടാണ് തനിക്ക് കൂടുതൽ താൽപര്യമെന്നും ജലജ മനസ്സുതുറന്നു. വൺ ഇന്ത്യ മലയാളത്തോട് വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു നടി.