വിവാഹച്ചടങ്ങുകള്‍ക്കിടെ കതിര്‍മണ്ഡപത്തില്‍ കയറി വരനെ ചെരുപ്പൂരി തല്ലി വരന്റെ അമ്മ. എന്നാല്‍ കറങ്ങുന്ന തരത്തിലുള്ള മണ്ഡപമായിരുന്നതിനാല്‍ തല്ല് കൊണ്ടതേറെയും വധുവിനാണ്. കുടുംബത്തിന്റെ അനുവാദമില്ലാതെ അന്യജാതിക്കാരിയെ വിവാഹം കഴിച്ചതിന്നാണ് യുവാവിനെ അമ്മ ഇത്തരത്തില്‍ കൈകാര്യം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുകയാണ്