ഡാര്‍ക്ക് എഡിഷന്‍ മോഡലുകളെ വിപണിയില്‍ അവതരിപ്പിച്ച് ടാറ്റ; വില വിവരങ്ങള്‍ ഇങ്ങനെ

2021-07-07 14,783

ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ പതിപ്പിന്റെ വന്‍ വിജയത്തിന് സാക്ഷ്യം വഹിച്ച ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ സമാനമായി ശ്രേണിയില്‍ നിന്നും തെരഞ്ഞടുത്ത ഏതാനും മോഡലുകള്‍ക്ക് കൂടി ഡാര്‍ക്ക് പതിപ്പ് സമ്മാനിച്ചിരിക്കുകയാണ്. നെക്സോണ്‍, നെക്സോണ്‍ ഇവി, ആള്‍ട്രോസ് എന്നിവയുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകളെയാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ മോഡലുകള്‍ക്കുള്ള ബുക്കിംഗ് ഇപ്പോള്‍ ആരംഭിച്ചതായും കമ്പനി വ്യക്തമാക്കി.