ജൂണിൽ സ്വിഫ്റ്റിനെ പിന്നിലാക്കി ഏറ്റവും ഉയർന്ന വിൽപ്പന നേടി മാരുതി വാഗൺആർ

2021-07-05 47,135

മാരുതി സുസുക്കി വാഗൺആർ 2021 ജൂണിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട മോഡലായി മാറി. കഴിഞ്ഞ മാസം 19,447 യൂണിറ്റ് വിൽപ്പനയാണ് ഹാച്ച്ബാക്ക് നേടിയത്. 2020 ജൂണിലെ 6,972 യൂണിറ്റ് വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ മാരുതി സുസുക്കി കഴിഞ്ഞ മാസം വാഗൺആർ വിൽപ്പനയിൽ 179 ശതമാനം വളർച്ച രേഖപ്പെടുത്തി.

വാഗൺആർ രാജ്യത്ത് ഇതുവരെ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ടിരുന്ന സ്വിഫ്റ്റ് ഹാച്ച്ബാക്ക് വിൽപ്പനയെ ന്യായമായ മാർജിനിൽ മറികടന്നു എന്നതും ശ്രദ്ധേയമാണ്.