തിരുവനന്തപുരം ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെയും കുടുംബത്തേയും ആക്രമിച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.വഞ്ചിയൂര്‍ സ്വദേശി രാകേഷ്, മെഡിക്കല്‍ കോളേജ് സ്വദേശി ഷിബു,നെടുമങ്ങാട് സ്വദേശി അഭിജിത്ത്,പേട്ട സ്വദേശി പ്രവീണ്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊലപാതക ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് നാല് പ്രതികൾക്കെതിരെയും കേസെടുത്തിട്ടുള്ളത്. സ്ത്രീകള്‍ക്ക് നിര്‍ഭയമായി ജീവിക്കാന്‍ അവസരമൊരുക്കുകയാണ് പൊലീസിൻ്റെ ഉത്തരവാദിത്തമെന്നും ഐജിയും സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.