ഭര്‍ത്താവിന്റെ ക്രൂരപീഡനം സഹിച്ചും വിസ്മയ പിടിച്ച് നിന്നത് സ്വന്തം വീട്ടിലേക്ക് തിരികെ എത്തിയാല്‍ നാട്ടുകാര്‍ എന്ത് പറയും എന്ന ഭീതിയാലെന്ന് അമ്മ. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും മകളോട് പറഞ്ഞിരുന്നു എന്നാണ് വിസ്മയയുടെ അമ്മ വെളിപ്പെടുത്തുന്നത്. അപ്പോള്‍ നാട്ടുകാര്‍ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നില്‍ക്കാമെന്നാണ് വിസ്മയ പറഞ്ഞതെന്നും അമ്മ പറയുന്നു.