ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയെ എറിഞ്ഞൊതുക്കി കൈല്‍ ജാമിസണ്‍. മറ്റൊരു അഞ്ചു വിക്കറ്റ് നേട്ടവുമായി ജാമിസണ്‍ കത്തിക്കയറിയപ്പോള്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് മൂന്നാം ദിനം ലഞ്ച്ബേക്കിനു തൊട്ടുപിന്നാലെ 217 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ ഫിഫ്റ്റി തികയ്ക്കാനായില്ല. 49 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് ടോപ്സ്‌കോറര്‍. നായകന്‍ വിരാട് കോലി 44 റണ്‍സെടുത്തു