Copa America 2021: Brazil Beat Peru 4-0 To Move Atop Group B
കോപ്പാ അമേരിക്കയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബ്രസീല്‍. രണ്ടാം മത്സരത്തില്‍ കരുത്തരായ പെറുവിനെ എതിരില്ലാത്ത നാല് ഗോളിനാണ് കാനറികള്‍ തകര്‍ത്തുവിട്ടത്. തകര്‍പ്പന്‍ താരനിരയോടൊപ്പം കളിച്ചുവളര്‍ന്ന തട്ടകത്തിന്റെ ആധിപത്യവും ബ്രസീല്‍ നിര മുതലാക്കിയതോടെ പെറുവിന്റെ പ്രതിരോധകോട്ടയുടെ ആണിവേരിളകി. 12ാം മിനുട്ടില്‍ അലക്സ് സാന്‍ഡ്രോ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടപ്പോള്‍ നെയ്മര്‍ (68),എവര്‍ട്ടന്‍ റിബെയ്റോ (89),റിച്ചാര്‍ലിസന്‍ (93) എന്നിവരും ബ്രസീലിനായി വലകുലുക്കി