ഇന്ത്യൻ വിപണിയിൽ പുത്തൻ S-ക്ലാസ് പുറത്തിറക്കി മെർസിഡീസ് ബെൻസ്. രാജ്യത്ത് ഒരേയൊരു വേരിയന്റിൽ രണ്ട് എഞ്ചിൻ ഓഫ്ഷനുകളുമായിട്ടാണ് ആഢംബര മോഡൽ എത്തുന്നത്. ഇതിൽ S 450 4-മാറ്റിക് ട്രിമിന് ഇന്ത്യയിൽ 2.17 കോടി രൂപയും S 400 d 4-മാറ്റിക് വേരിയന്റിന് 2.19 കോടി രൂപയുമാണ് എക്സ്-ഷോറൂം വില. കഴിഞ്ഞ വർഷം ആഗോളതലത്തിൽ വെളിപ്പെടുത്തിയ മുൻനിര മെർസിഡീസ് ബെൻസ് സെഡാന്റെ പുതിയ തലമുറ AMG ലൈൻ ട്രിമാണ് ഇന്ത്യൻ തീരത്തെത്തുന്ന മോഡൽ.