നടന്‍ ഷിജുവിനെതിരെ മാനസിക പീഡന പരാതിയുമായി രേവതി സമ്പത്ത്

2021-06-13 14

നടന്‍ ഷിജുവിനെതിരെ നടി രേവതി സമ്പത്ത്. പട്നഗര്‍ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ അനുഭവങ്ങളാണ് രേവതി തുറന്നു പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷിജുവിനെ പ്രശംസിച്ചു കൊണ്ട് പ്രമുഖ സിനിമാ ഗ്രൂപ്പായ മൂവി സ്ട്രീറ്റില്‍ വന്ന പോസ്റ്റിന്റെ പശ്ചാത്തലത്തിലായിരുന്നു രേവതിയുടെ പ്രതികരണം. തന്നെ മാനസികമായി പീഡിപ്പിച്ചവര്‍ക്കൊപ്പമായിരുന്നു ഷിജുവെന്നും തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടുവെന്നും രേവതി പറയുന്നു