പത്ത് വര്‍ഷം മുമ്പ് കാണാതായ ഒരു പെണ്‍കുട്ടി ഇത്രയും കാലം തങ്ങളുടെ തൊട്ടരികില്‍ തന്നെ താമസിച്ചിരുന്നുവെന്ന വാര്‍ത്ത പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പാലക്കാട് നെന്മാറ സ്വദേശികള്‍ ഇതുവരെ തയ്യാറായിട്ടില്ല. സംഭവത്തില്‍ സംശയങ്ങളും ദൂരൂഹതകളും ഏറിയതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസും രംഗത്ത് എത്തിയിരിക്കുകയാണ്