Kerala: Youth Congress protests rise in fuel prices
പെട്രോള്‍-ഡീസല്‍ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ടാക്സ് പേ ബാക്ക് സമരവുമായി യൂത്ത് കോണ്‍ഗ്രസ്.'ഇന്ധന വിലയിലെ കേന്ദ്ര - സംസ്ഥാന നികുതി ഭീകരതയ്ക്കെതിരെ' ഇന്നു വൈകുന്നേരം നാലുമണിക്ക് ടാക്സ് പേ ബാക്ക് സമരം സംഘടിപ്പിക്കുമെന്നും,1000 പമ്പുകളിലായി 5000 പേര്‍ക്ക് ഒരു ലിറ്റര്‍ പെട്രോളിന്റെ നികുതി തിരികെ നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു